സ്വപ്നയെ ബെംഗളൂരുവിലെത്തിച്ചത് പോലീസ്; ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം- വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാന്‍ സഹായിച്ചത് പോലീസെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇന്ന് രാത്രിയാണ് എന്‍.ഐ.എയുടെ പിടിയിലായത്. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ് എന്‍.ഐ.ഐ സംഘം ഇരുവരെയും പിടികൂടിയത്.
 

Latest News