ന്യൂദൽഹി- പി.എം കെയറിലേക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ നൽകാൻ പ്രധാനമന്ത്രി മോഡി എന്തിനാണ് മടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് കമ്പനികളായ ഹുവായ്, ഷിയോമി, ടിക് ടോക്, വൺ പ്ലസ് എന്നീ കമ്പനികൾ പണം നൽകിയെന്ന് എല്ലാവർക്കും അറിയാമെന്നും എന്തുകൊണ്ടാണ് മോഡി അതു മറച്ചുവെക്കുന്നതെന്നും രാഹുൽ ചോദിച്ചു.
പി.എം കെയേഴ്‌സ് ഫണ്ട് പാർലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ബി.ജെ.പി തള്ളിയിരുന്നു. ഇതിനോടാണ് രാഹുല്‍ പ്രതികരിച്ചത്. വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലാണ് പി.എം. കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യമാണ് ബി.ജെ.പി നിരാകരിച്ചത്.