Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡിസ്പാക്കിന് പുതിയ നേതൃത്വം, സി.കെ ഷഫീക് വീണ്ടും പ്രസിഡന്റ്

ദമാം- ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് പുനക്രമീകരിച്ചു. ജനറൽ ബോഡി യോഗം വിളിച്ച് ചേർക്കാൻ നിലവിലെ സാഹചര്യം അനുവദിക്കാത്തതിനാലും വിരമിക്കുന്നവരുടെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയുമാണ് ഡിസ്പാക്കിന്റെ പുതിയ നേത്യത്വത്തെ എക്‌സിക്യുട്ടീവ് യോഗത്തിൽ തെരഞ്ഞെടുത്തത്. ഷഫീക് സി.കെ (പ്രസിഡന്റ്), അഷ്‌റഫ് ആലുവ (ജന: സെക്രട്ടറി) ഷമീം കാട്ടാകട (ട്രഷറർ), താജു അയ്യാരിൽ, മുജീബ് കളത്തിൽ (വൈസ് പ്രസിഡന്റ്) നജീബ് അരഞ്ഞിക്കൽ, സാദിക് അയ്യാലിൽ (ജോ: സെക്രട്ടറി) അബ്ദുസലാം പെരിന്തൽമണ്ണ (ജോ: ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കഴിഞ്ഞ വർഷങ്ങളിൽവളരെ അഭിമാനകരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കാഴ്ച്ചവെച്ചതെന്ന് ഡിസ്പാക്കിന്റെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി. ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും മറ്റും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ ഇടപെടാനും അധിക്യതരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഒപ്പം പരിഹാരങ്ങൾ കാണാനും സാധിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.

മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡോ. അല്ക്‌സാണ്ടർ ജേക്കബ് തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടികൾ, അക്കാദമിക് അവാർഡ് പരിപാടികൾ, സിജിയുമായി സഹകരിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, പ്രമുഖരും പ്രശസ്ഥരുമായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കോവിഡ് കാല മോട്ടിവേഷണൽ ക്ലാസുകൾ, സ്‌പെഷൽ കെയർ വിഭാഗത്തിലെ അധ്യാപികമാരെ ആദരിക്കൽ പരിപാടി, റിപ്പബ്ലിക് ദിനത്തിൽ ഡിസ്പാക്കിന്റെ സാന്നിധ്യമറിയിക്കുന്ന ടാബ്ലോകൾ, പുസ്തക വിതരണം, മഴക്കാലത്ത് സ്‌കൂളിൽ അകപ്പെടുന്നവരെ വീടുകളിൽ എത്തിക്കുന്നതിൽ നൽകിയ വളണ്ടിയറി സേവനം, സ്‌കൂൾ പരിസരത്ത് സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഡിസ്പാക്കിന് നിർവ്വഹിക്കാൻ സാധിച്ചതായി പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിച്ചു.

ഇന്ത്യൻ എംബസികളുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളും സി ആന്റ് എ ജിയുടെ കീഴിൽ കൊണ്ടുവരിക, സ്‌കൂളുകളിന്റെ 2017 മുതൽ മുഴുവൻ കണക്കുകളും പ്രൊഫഷണൽ ഓഡിറ്റേഴ്‌സിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ  ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അത് തിരിച്ച് പിടിക്കുന്നതിനും,  ക്രമക്കേടിനനുസരിച്ചുള്ള ശിക്ഷക്ക് ശിക്ഷക്ക് ശുപാർശ ചെയ്യുകയും ചെയ്യുക, പ്രിൻസിപ്പൽന് അക്കാദമിക് ചുമതലകൾ മാത്രം നൽകുക, നിലവിലുള്ള ഫൈനാൻസ് ചുമതലകളിൽ നിന്നും പ്രിൻസിപ്പലിനെ ഒഴിവാക്കുക, ഫൈനാൻസ് ചുമതലകൾ മുഴുവൻ ഫൈനാൻസ് കമ്മിറ്റിയുടെ കീഴിൽ കൊണ്ട് വരിക, സ്‌കൂൾ പുറപ്പെടുവിക്കുന്ന എല്ലാ കരാറുകളും അതിനു ലഭിച്ച മറുപടികളും, എടുക്കുന്ന തീരുമാനങ്ങളും സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക, സ്‌കൂൾ  മാനേജ്‌മെന്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പൂർണ്ണമായും രക്ഷിതാക്കളിൽ നിജപ്പെടുത്തുക, ഭരണ സമിതിയിലേക്ക് എംബസ്സി നോമിനേഷൻ അവസാനിപ്പിക്കുക. സ്‌കൂൾ രക്ഷിതാക്കൾ പോലുമല്ലാത്ത ഹയർ ബോഡ് പിരിച്ച് വിട്ട് പ്രൊഫഷനൽ ഓഡിറ്റേഴ്‌സ് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിനും ജനപ്രതിനിധികൾക്കും പരാതി നൽകാനുള്ള ശ്രമത്തിലാണ് ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായമയായ ഡിസ്പാക്ക്.

 

Latest News