നടി കോയല്‍ മല്ലിക്കിനും കുടുംബത്തിനും കോവിഡ്

ന്യൂദല്‍ഹി- ബംഗാളി നടി കോയല്‍ മല്ലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും പിതാവ് രഞ്ജിത് മല്ലിക്കിനും മാതാവ് ദീപ മല്ലിക്കിനും ഭര്‍ത്താവ് നിസ്പല്‍ സിംഗിനും കോവിഡ് പോസിറ്റീവായ കാര്യം നടി കോയല്‍ ട്വിറ്ററില്‍ അറിയിച്ചു.

മുതിര്‍ന്ന ബംഗാളി നടനാണ് രഞ്ജിത് മല്ലിക്ക്. നിര്‍മാതാവാണ് നിസ്പല്‍ സിംഗ്.  എല്ലാവരും വീട്ടില്‍ ക്വാറന്റൈനിലാണെന്ന് നടി ട്വിറ്ററില്‍ പറഞ്ഞു.
എത്രയും വേഗം ഭേദമാകട്ടെയെന്ന് നിര്‍മാതാവ് സത്രജിത് സെന്‍, നടന്മാരായ് വിക്രം ചാറ്റര്‍ജി, ജീത് തുടങ്ങിയവര്‍ ആശംസിച്ചു.

 

Latest News