ഇന്ത്യയില്‍ മൂന്ന് ദിവസം കൊണ്ട് കോവിഡ് ബാധിതര്‍ ഏഴില്‍നിന്ന് എട്ട് ലക്ഷമായി

ന്യൂദല്‍ഹി- രാജ്യത്ത് 7484 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു.

മൂന്ന് ദിവസം കൊണ്ടാണ് രോഗബാധിതര്‍ ഏഴ് ലക്ഷത്തില്‍നിന്ന് എട്ട് ലക്ഷത്തിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതര്‍ 8,01,261 ആയി വര്‍ധിച്ചു.

മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 2,30,599. തമിഴ്‌നാട് (1,30,261) രണ്ടാം സ്ഥാനത്തും ദല്‍ഹി (1,07,051 ) മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

കോവിഡ് അതിവേഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും വീണ്ടും ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

 

Latest News