Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം- കേരളത്തില്‍ വീണ്ടും കോവിഡ് മരണം. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (66) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹ ബാധിതനായിരുന്നു. സംസ്ഥാനത്തെ 28-ാമത്തെ കോവിഡ് മരണമാണിത്.
പൂന്തുറ ആശുപത്രിക്ക് മുമ്പില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയായിരുന്നു സെയ്ഫുദീന്‍. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് കബറടക്കം  നടത്തും.

 

 

Latest News