Sorry, you need to enable JavaScript to visit this website.

റിയാദ് എസ്.ഐ.സിയുടെ  ചാർട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

റിയാദ് എസ്.ഐ.സി നേതാക്കൾ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരെ യാത്രയയക്കുന്നു. 
യാത്രക്കാർ വിമാനത്തിൽ.

റിയാദ് - എസ്.ഐ.സി നാഷണൽ കമ്മിറ്റിയുടെ നിർദേശപ്രകാരം എസ്.ഐ.സി റിയാദ് സോൺ സംഘടിപ്പിച്ച ചാർട്ടേഡ് വിമാനം കരിപ്പൂരിലെത്തി. സൗദി എയർലൈൻസിന്റെ ജംബോ വിമാനമാണ് 256 യാത്രികരുമായി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നത്. മൂന്ന് പേർക്ക് നൂറു ശതമാനവും അഞ്ചു പേർക്ക് 50 ശതമാനവും 10 പേർക്ക് 25  ശതമാനവും 30 പേർക്ക് 10 ശതമാനവും ടിക്കറ്റ് നിരക്കിൽ ഇളവ് നൽകി. റിയാദ് സോണിന് കീഴിൽ റിയാദ്, ബുറൈദ, ഉനൈസ, മുസാഹ്മിയ, ഹായിൽ, ബുഖൈരിയ, മിദ്‌നബ്, അൽജൗഫ്, അൽഖർജ്, അൽറാസ് തുടങ്ങിയ സെൻട്രൽ കമ്മിറ്റികളുടെ പിന്തുണയോടെയാണ് വിമാനം ചാർട്ടർ ചെയ്തത്. 


എസ്.ഐ.സി നാഷണൽ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, നാഷണൽ സെക്രട്ടറിയും ചാർട്ടേഡ് ഫ്‌ളൈറ്റ് ചീഫ് കോ-ഓഡിനേറ്ററുമായ അസ്‌ലം അടക്കാത്തോട്, നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയും ചാർട്ടേഡ് ഫ്‌ളൈറ്റ് കോ-ഓഡിനേറ്ററുമായ സുബൈർ ഹുദവി വെളിമുക്ക്, നാഷണൽ വൈസ് ചെയർമാൻ സൈദലവി ഫൈസി പനങ്ങാങ്ങര, നാഷണൽ സെക്രട്ടറി ബഷീർ മാള, നാഷണൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ അബൂബക്കർ ഫൈസി വെള്ളില, മൊയ്തീൻ കുട്ടി തെന്നല, ശുഐബ് വേങ്ങര, സുധീർ ചമ്രവട്ടം, ജംഷീർ തലശ്ശേരി, ലത്തീഫ് കൊട്ടപ്പുറം, കോയാമു ഹാജി, അഷ്‌റഫ് കൽപകഞ്ചേരി, അസീസ് വാഴക്കാട്, ഉമർ ഫൈസി ചരക്കാപറമ്പ്, അബ്ദുൽ ഗഫൂർ വീരാജ്‌പേട്ട, അലി ഫൈസി മണ്ണാറമ്പ്, ബഷീർ ഫൈസി, സൈനുദ്ദീൻ കോഡൂർ എിവരാണ് ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ നൗഷാദ് ഓമശ്ശേരി ഹായിൽ, ഉസ്മാൻ വയനാട് ഉനൈസ, അബ്ദുറസാഖ് അറക്കൽ, ശിഹാബ് ബുറൈദ, ഷറഫുദ്ദീൻ മുസ്‌ലിയാർ, മുബാറക് ഖർജ്, നാസർ സകാക്ക, അഷ്‌റഫ് ഫൈസി മിദ്‌നബ്, ഉമർ ഫൈസി അൽഖർജ്, ശിഹാബ് വിളക്കോട് അൽറാസ്, അഷ്‌റഫ് മുസാഹ്മിയ, മുഹമ്മദ് മണ്ണേരി റിയാദ് എന്നിവർ കോഡിനേറ്റ് ചെയ്തു.
 

 

Latest News