Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം സംഘര്‍ഷത്തില്‍ കലാശിച്ചു; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട്- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി മാര്‍ച്ച് നടത്തി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലിസ് ജലപീരങ്കിലും ഗ്രനേഡും ഉപയോഗിച്ചു.

ലാത്തിചാര്‍ജിലും ഗ്രനേഡ് പൊട്ടിത്തെറിച്ചും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.പോലിസിന് നേരെ സമരക്കാര്‍ നടത്തിയ  കല്ലേറില്‍ മനോരമ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിന് പരിക്കേറ്റു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലിസ് തടഞ്ഞു. 

Latest News