കൊച്ചി- സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ മുഖ്യപ്രതിയാകുമെന്ന് കസ്റ്റംസ് വൃത്തങ്ങളില്‍നിന്ന് സൂചന. കോടികളുടെ സ്വര്‍ണക്കടത്തിന് ഇയാള്‍ സ്വപ്‌ന സുരേഷും സരിത്തുമായുള്ള ബന്ധം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപ് നായറാണ് തയാറാക്കിയത്. ആറുമാസത്തിനിടെ ഏഴുതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് കരുതുന്നത്.
തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്വപ്‌നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സന്ദീപിനെ കണ്ടെത്താനായി ഇയാളുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.