Sorry, you need to enable JavaScript to visit this website.

വിസാ ആനുകൂല്യം ആർക്കെല്ലാം; ജവാസാത്ത് വിശദാംശങ്ങൾ പുറത്തിറക്കി

റിയാദ്- കോവിഡ് പശ്ചാതലത്തിൽ സൗദിയിൽ വിസാ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടിക ജവാസാത്ത് ജനറൽ സുലൈമാൻ അൽ യഹിയ പ്രഖ്യാപിച്ചു. റീ എൻട്രി അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഇഖാമ കാലാവധിയുള്ളവർക്ക് വിസ കാലാവധി നീട്ടികൊടുക്കും.

വിദേശത്തുള്ളവരുടെ റീ എൻട്രിയോ ഇഖാമയോ കാലാവധി തീർന്നാൽ അതും നീട്ടികൊടുക്കും.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

റീ എൻട്രിയോ ഫൈനൽ എക്‌സിറ്റോ അടിക്കുകയും രാജ്യം വിടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കും ഈ ആനൂകൂല്യം ലഭിക്കും. അവരുടെ എക്‌സിറ്റോ റീ എൻട്രിയോ നീട്ടികൊടുക്കും.

വിസിറ്റ് വിസ കാലാവധി കഴിഞ്ഞവരുടെ വിസയും പുതുക്കി നൽകും. ഈ നാലുവിഭാഗവും ആനുകൂല്യം ലഭിക്കാൻ അബ്ഷിർ വഴി അപേക്ഷ നൽകണം.

 

Latest News