മുംബൈ- മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളെ കുത്തനെ കൂടുന്നു. 6875 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,30,599 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 219 വൈറസ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 9667 പേര്‍ക്കാണ് വൈറസ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.
അതേസമയം 24 മണിക്കൂറിനിടെ 4067 പേര്‍ക്ക് കോവിഡില്‍ നിന്ന് മുക്തിനേടാന്‍ സാധിച്ചു.93652 പേര്‍ വിവിധ അശൂപത്രികളില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്മ തെറാപ്പിയും നടന്നു വരുന്നുണ്ട്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശനമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.