കുടുംബത്തിനൊപ്പം നീന്തുന്നതിനിടെ 18കാരി മുങ്ങിമരിച്ചു

കോഴിക്കോട്- പുതുപ്പാടി ഈങ്ങാപ്പുഴ കാക്കവയലില്‍ വിദ്യാര്‍ത്ഥിനി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. പായോണ കരികുളം കണ്ടത്തുംതൊടികയില്‍ ഫിലിപ്പിന്റെ മകള്‍ മരിയയാണ് (18) മരിച്ചത്. നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. പിതാവിന്റെ ഫാമില്‍ ജലസേചനത്തിനായി നിര്‍മിച്ച കുളത്തിലാണ് അപകടം. കുടുംബവുമൊത്ത് കുളിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ലിസ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് മരിയ.
 

Latest News