സിയോള്‍ മേയര്‍ കൊല്ലപ്പെട്ട നിലയില്‍

സിയോള്‍- കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടതായി ദക്ഷിണകൊറിയ. അദ്ദേഹത്തെ കാണാനില്ലെന്ന് പാര്‍ക്ക് വോണ്‍ സൂണിന്റെ മകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഉത്തര സിയോളിലെ മൗണ്ട് ബൂഗക്കില്‍ വെച്ചാണ്് മൃതദേഹം ലഭിച്ചത്. വീട്ടില്‍ നിന്ന് പോകുമ്പോള്‍ പിതാവ് തനിക്ക് സന്ദേശമയച്ചിരുന്നുവെന്ന് മകള്‍ പറഞ്ഞു. പാര്‍ക്കിനെതിരെ ഓഫീസ് ജീവനക്കാരി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായതെന്നും അധികൃതര്‍ അറിയിച്ചു.2011ല്‍ ആദ്യമായി മേയറായ പാര്‍ക്ക് സിയോളില്‍ മൂന്ന് തവണ മേയറായിട്ടുണ്ട്.2022ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന നേതാവായിരുന്നുവെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തനത്തിലും അഭിഭാഷക വൃത്തിയിലും അറിയപ്പെടുന്ന പാര്‍ക്ക് ദക്ഷിണ കൊറിയയിലെ സാമൂഹിക അസമത്വത്തെ കര്‍ശനമായി എതിര്‍ത്തിരുന്ന ജനപ്രതിനിധി കൂടിയാണ്.
 

Latest News