Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ ശരാശരി വേതനം കൂടുതൽ വനിതകൾക്ക്

റിയാദ് - സൗദിയിൽ സ്വകാര്യ മേഖലയിൽ പുരുഷന്മാരെ അപേക്ഷിച്ച് ശരാശരി വേതനം കൂടുതൽ വനിതകൾക്ക്. കഴിഞ്ഞ വർഷം സ്വകാര്യ മേഖലാ ജീവനക്കാരുടെ ശരാശരി വേതനം 5.5 ശതമാനം തോതിൽ വർധിച്ചു. വനിതകളെ അപേക്ഷിച്ച് പുരുഷന്മാരുടെ വേതനത്തിലുണ്ടായ വർധന ഇരട്ടിയാണ്. പുരുഷന്മാരുടെ ശരാശരി വേതനം 5.6 ശതമാനം തോതിൽ വർധിച്ചു. എന്നാൽ വനിതകളുടെ ശരാശരി വേതനം 2.5 ശതമാനം തോതിൽ മാത്രമാണ് വർധിച്ചത്. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലാ ജീവനക്കാരുടെ ശരാശരി വേതനം 3,041 റിയാലാണ്. 2018 അവസാനത്തിൽ ഇത് 2,884 റിയാലായിരുന്നു. ഒരു വർഷത്തിനിടെ ശരാശരി വേതനത്തിൽ 5.5 ശതമാനം വളർച്ചയുണ്ടായി. 
കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 2,956 റിയാലും വനിതാ ജീവനക്കാരുടെ ശരാശരി വേതനം 3,849 റിയാലുമാണ്. 2018 നെ അപേക്ഷിച്ച് 2019 ൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശരാശരി വേതനത്തിലുണ്ടായ വളർച്ച പിന്നോട്ടടിച്ചു. 2018 ൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശരാശരി വേതനത്തിൽ 9.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. 
2017 ൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശരാശരി വേതനം 2,639 റിയാലായിരുന്നു. പുരുഷന്മാരുടെ ശരാശരി വേതനം 2,553 റിയാലും വനിതകളുടെ ശരാശരി വേതനം 3,640 റിയാലുമായിരുന്നു. 2018 ൽ പുരുഷന്മാരുടെ ശരാശരി വേതനം 2,800 റിയാലും വനിതകളുടെ ശരാശരി വേതനം 3,775 റിയാലുമായിരുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 82,34,233 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 74,45,192 പേർ പുരുഷന്മാരും 7,89,041 പേർ വനിതകളുമാണ്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 16,98,164 പേർ സൗദികളാണ്.  11,41,653 പേർ പുരുഷന്മാരും 5,56,511 പേർ വനിതകളുമാണ്. വിദേശ തൊഴിലാളികൾ 65,36,069 ആണ്. ഇക്കൂട്ടത്തിൽ 63,03,539 പേർ പുരുഷന്മാരും 2,32,530 പേർ വനിതകളുമാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

Tags

Latest News