Sorry, you need to enable JavaScript to visit this website.

ബുറൈദയിൽ ഉടമകൾ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്തു

ബുറൈദയിൽ  ഉപേക്ഷിക്കപ്പെട്ട  കാറിൽ നഗരസഭാ ഉദ്യോഗസ്ഥൻ നോട്ടീസ് പതിക്കുന്നു

ബുറൈദ - കേടായതിനെ തുടർന്ന് ദീർഘ കാലമായി ഉടമകൾ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച 550 വാഹനങ്ങൾ നാലാഴ്ചക്കിടെ ബുറൈദയിൽ നിന്ന് അൽഖസീം നഗരസഭ നീക്കം ചെയ്തു. നിശ്ചിത സമയം സാവകാശം നൽകിയിട്ടും ഉമടകൾ നീക്കം ചെയ്യാത്ത വാഹനങ്ങളാണ് നഗരസഭ നീക്കം ചെയ്തത്. ദീർഘ കാലമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയാണ് നഗരസഭ ചെയ്യുന്നത്. 
നിശ്ചിത സമയത്തിനകം ഉടമകൾ സ്വന്തം നിലയിൽ നീക്കം ചെയ്യാത്ത വാഹനങ്ങൾ നഗരസഭ പിന്നീട് നീക്കം ചെയ്ത് യാർഡിൽ സൂക്ഷിക്കും. നിശ്ചിത സമയത്തിനകം പിഴകളും ഫീസുകളും അടച്ച് ഉടമകൾ വിട്ടെടുക്കാൻ സമീപിക്കാത്ത വാഹനങ്ങൾ പിന്നീട് ആക്രിയാക്കി മാറ്റുന്നതിന് പൊതുലേലത്തിൽ വിൽക്കുകയാണ് പതിവ്. 

Tags

Latest News