ഓഗസ്റ്റ് 15ന് കോവിഡ് വാക്‌സിൻ പുറത്തിറക്കാനാകില്ല -ലോകാരോഗ്യ സംഘടന

ന്യൂദൽഹി- ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. ഓഗസ്റ്റ് 15ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. സാധാരണഗതിയിൽ ഇത്തരം വാക്‌സിനുകൾ പുറത്തിറക്കാൻ വർഷങ്ങളെടുക്കുമെന്നും ആറാഴ്ച്ചക്കുള്ളിൽ നിലവിലുള്ള സഹചര്യത്തിൽ മരുന്ന് പുറത്തിറക്കാനാകില്ലെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

 

Latest News