Sorry, you need to enable JavaScript to visit this website.

യെസ് ബാങ്ക് സ്ഥാപകന്റെ 1,400 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

ന്യൂദൽഹി- യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെയും കുടുംബത്തിന്റെയും 1,400 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ലണ്ടൻ, ന്യൂയോർക്ക്, മുംബൈ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാരായ സഹോദരങ്ങൾ കപിൽ, ധീരജ് വാധ്വാൻ എന്നിവരുടെ 1,400 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി.
റാണ കപൂറിനും കുടുംബത്തിനും മുംബൈയിൽ നിരവധി ഫഌറ്റ് സമുച്ചയങ്ങളുണ്ട്. ദൽഹിയിലെ അമൃത ഷെർഗിൽ മാർഗിലെ 685 കോടിയുടെ രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. 50 കോടിയുടെ സ്ഥിര നിക്ഷേപവും മരവിപ്പിച്ചു. ഡി.എച്ച്.എഫ്.എലിന്റെ പൂനെ, ലണ്ടൻ, ഓസ്‌ട്രേലിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ 1,400 കോടിയുടെ സ്വത്തുക്കളും മരവിപ്പിച്ചു. റാണ കപൂറിന്റെ 115 കോടിയുടെ സ്വത്തുക്കൾ നേരത്തെ അന്വേഷണ സംഘങ്ങൾ മരവിപ്പിച്ചിരുന്നു.

 

Latest News