ഉള്ളാൾ- കർണാടകയിലെ ഉള്ളാളിൽ വടിവാൾ അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും തങ്ങളുടെ പ്രവർത്തകരാണെന്ന് വ്യക്തമാക്കിയ ബി.ജെ.പി ഇതിൽ രാഷ്ട്രീയമില്ലെന്നും അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ അക്രമണത്തിൽ സുബൈർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇല്യാസ് എന്നയാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. അക്രമികൾ ഇവരെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. സി.സി.ടി.വിയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും സാമൂഹ്യവിരുദ്ധരാണ് അക്രമണത്തിന് പിന്നിലെന്നും കർണാടയിലെ ബി.ജെ.പി ന്യൂനപക്ഷ സെൽ വിഭാഗം നേതാവ് റഹീം ഉചിൽ അറിയിച്ചു.