യു.എ.ഇ താമസവിസയുള്ളവർക്ക് നാട്ടിൽനിന്ന് മടങ്ങാം; എയർ ഇന്ത്യ ബുക്കിംഗ് തുടങ്ങി

ദുബായ്- ഇന്ത്യയിലുള്ള യു.എ.ഇ വിസയുള്ളവർക്ക് മടങ്ങാനുള്ള സൗകര്യം വന്ദേഭാരത് വിമാനങ്ങളിൽ ഏർപ്പെടുത്തി. ഈ മാസം 12 മുതൽ 26 വരെയുള്ള വിമാനങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഈ സൗകര്യം പ്രഖ്യാപിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു.എ.ഇയിലേക്ക് മടങ്ങാൻ ഐ.സി.എയുടെ അനുമതി ലഭിച്ചവരായിരിക്കണം. യു.എ.ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ഈ സൗകര്യം ഉപയോഗിക്കാനാകില്ല. 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവാണ് എന്ന പരിശോധന ഫലവും യാത്രക്കാർ കൈവശം വെക്കണം.

 

Latest News