Sorry, you need to enable JavaScript to visit this website.

സിപ്ലയുടെ കോവിഡ് മരുന്ന് സിപ്രെമി സർക്കാർ മുഖേന മാത്രം; വില കുപ്പിക്ക് 4000 രൂപ

ന്യൂദല്‍ഹി- കോവിഡ് ചികിത്സിക്കായി നിലവില്‍ ലോകത്ത് ഉപയോഗിച്ചുവരുന്ന  റെമെഡെസിവറിന്റെ ജനറിക് പതിപ്പായ സിപ്രെമിയുടെ നൂറ്100 മില്ലിഗ്രാം കുപ്പിക്ക് 4,000 രൂപ വില നിശ്ചയിച്ച് സിപ്ല കമ്പനി. ആഗോളതലത്തില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ വിലയാണിതെന്ന് നിർമാതാക്കള്‍ അവകാശപ്പെട്ടു.

സിപ്ലയ്ക്ക് വേണ്ടി മരുന്ന് നിർമിച്ച് പാക്ക് ചെയ്യുന്ന  ചെയ്യുന്ന സോവറിൻ ഫാർമയോട് വില അയ്യായിരം രൂപയില്‍ കവിയാന്‍ പാടില്ലെന്ന് സിപ്ല ആവശ്യപ്പെട്ടിരുന്നു.   ആദ്യ ബാച്ച് അയച്ചതായി സോവറിൻ ഫാർമ അറിയിച്ചു.

സിപ്രമി ബുധനാഴ്ച വിപണിയിലെത്തുകയാണെന്നും ആദ്യ മാസത്തിനുള്ളിൽ 80,000 കുപ്പികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും സിപ്ല ഇന്ത്യ ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നിഖിൽ ചോപ്ര  പറഞ്ഞു. സർക്കാർ വഴിയും ആശുപത്രികള്‍ വഴിയും മാത്രമേ മരുന്ന് ലഭ്യമാകുകയുള്ളൂവെന്നും കമ്പനി അറിയിച്ചു.

Latest News