ന്യൂദല്‍ഹി- രാജ്യത്ത് ബുധനാഴ്ച 25,530 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ ശതമാനം 61.5 ആയി വര്‍ധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
482 പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ മരണസംഖ്യ 20,642 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
4,56,830 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. അവശേഷിക്കുന്ന ആക്ടീവ് കേസുകള്‍ 2,64,494 ആണ്.
ആഗോള തലത്തില്‍ അമേരിക്കക്കും ബ്രസീലിനും പിന്നാലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.