Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹന ഇൻഷുറൻസില്ലാത്തതിനുള്ള പിഴ പ്രഖ്യാപിച്ചു

റിയാദ് - കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയില്ലാത്തതിന് വാഹന ഉടമകൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെയാണ് പിഴയായി ചുമത്തുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴ ചുമത്തുമ്പോൾ വാഹനങ്ങളുടെ പേരിൽ കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയുണ്ടോയെന്ന് ഓട്ടോമാറ്റിക് രീതിയിൽ അന്വേഷിച്ചാണ് ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ ഉടമകൾക്ക് പിഴകൾ ചുമത്തുക. 


കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയില്ലാത്ത വാഹനങ്ങൾക്ക് ദുൽഹജ് ഒന്നു (ജൂലൈ 22) മുതൽ പിഴകൾ ചുമത്തുന്നത് പുനരാരംഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങൾ നിർത്തിവെക്കാൻ ഇടയാക്കിയ അസാധാരണ സാഹചര്യങ്ങൾ ഇല്ലാതാവുകയും സ്ഥിതിഗതികൾ സാധാരണ നിലയിലാവുകയും ചെയ്ത കാര്യം കണക്കിലെടുത്താണ് കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയില്ലാത്ത വാഹനങ്ങൾക്ക് പിഴകൾ ചുമത്തുന്നത് അടുത്ത 22 മുതൽ പുനരാരംഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ നടത്തുന്ന വാഹന രജിസ്‌ട്രേഷൻ നടപടികളെ ഇൻഷുറൻസുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. 

 

Latest News