Sorry, you need to enable JavaScript to visit this website.

ലോകാരോഗ്യ സംഘടനയില്‍ നിന്നും  അമേരിക്ക ഔദ്യോഗികമായി പിന്മാറി

വാഷിങ്ടണ്‍- ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്‍വാങ്ങാന്‍ തീരുമാനിച്ച് അമേരിക്ക. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ഈ നിര്‍ണായക തീരുമാനം. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു.അമേരിക്ക ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാന്‍ നോട്ടീസ് നല്‍കിയ വിവരം യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തു.പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരും. അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് യു.എസിന്റെ പിന്‍മാറ്റം.
 

Latest News