സ്വര്‍ണക്കടത്ത് അന്വേഷണം ഇതര വിമാനത്താവളങ്ങളിലേക്കും

           
കൊണ്ടോട്ടി- തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിന്റെ അന്വേഷണം സംസ്ഥാനത്തെ ഇതര വിമാനത്താവളങ്ങളിലേക്കും. തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരി സ്വപ്‌ന സുരേഷിന് ഇതര വിമാനത്താവളങ്ങളില്‍ നടന്ന സ്വര്‍ണക്കടത്ത്് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് കസ്റ്റംസ് നെടുമ്പാശ്ശേരി, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്ക്കൂടി അന്വേഷണം വ്യാപിക്കുന്നത്.
സ്വര്‍ണക്കടത്തിന് കരിയര്‍മാരായി പിടിക്കപ്പെടുന്ന സ്ത്രീകളില്‍ സാധാരണ യാത്രക്കാരികള്‍ മുതല്‍ എയര്‍ഹോസ്റ്റസ് വരെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ജോലിക്കാരിയായ വനിത ഇടനിലക്കാരിയായി പിടിയിലാകുന്നത് ഇതാദ്യമായാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കാള്‍ സ്വര്‍ണക്കടത്ത് കൂടുതല്‍ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമാണ് ഉണ്ടായത്. ഇത്കൂടി മുന്‍നിര്‍ത്തിയാണ് മറ്റു വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

 

Latest News