കാസർക്കോട്- കർണാടകയിലെ ഹൂബ്ലിയിൽനിന്ന് പനി ബാധിച്ച് നാട്ടിലെത്തി മരിച്ച വ്യാപാരിക്ക് കോവിഡാണെന്ന് സ്ഥിരീകരണം. മൊഗ്രാൽ പുത്തൂർ കോടക്കുന്നിലെ ഡി.എം അബ്ദുറഹ്മാനാ(52)ണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരക്ക് നേരിട്ട് കാസർക്കോട് ജനറൽ ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. അധികം വൈകാതെ മരിക്കുകയും ചെയ്തു.
ഹൂബ്ലിയിൽനിന്ന് ടാക്‌സിയിലാണ് ഇതേ കടയിലെ മൊഗ്രാൽ പുത്തൂർ സ്വദേശി അടക്കം നാലു പേർ തലപ്പാടി അതിർത്തിയിൽ എത്തിയത്. അവിടെനിന്ന് മറ്റൊരു കാറഇൽ കാസർക്കോട് ജനറൽ ആശുപത്രിയിലെത്തി. നേരത്തെ ഹൃദ്രോഗത്തിന് സർജറി ചെയ്തിരുന്നു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ കാണാനെത്തിയ ബന്ധുക്കളോടും ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.






