കൊച്ചി- സ്വർണക്കടത്ത് കേസ് സി.ബി.ഐ, എൻ.ഐ.എ, റവന്യൂ, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ആലപ്പുഴയിലെ മാധ്യമപ്രവർത്തകൻ മൈക്കിൾ വർഗീസാണ് അഡ്വ. മാത്യു ജെ. നെടുമ്പാറ വഴി ഹരജി നൽകിയത്. സ്വർണക്കടത്ത് ഇടപാടുകൾ ദേശീയ സുരക്ഷക്ക് പോലും ഭീഷണി ഉയർത്തുന്ന സഹചര്യത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. മുഖ്യമന്ത്രിയും മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനും ഉൾപ്പെട്ട ഇടപാടുകളായ സ്പ്രിൻക്ലർ, ബെവ്ക്യൂ ആപ്, ഇ-മൊബിലിറ്റി കൺസൾട്ടൻസി തുടങ്ങിയവയിലെ തട്ടിപ്പും അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.