തിരുവനന്തപുരം- നെടുമങ്ങാട് പനവൂര്‍ പിആര്‍ ആശുപത്രി അടച്ചിട്ടു. ആര്യനാട് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഈ ആശുപത്രിയില്‍ പരിശോധനക്ക് വന്നതിനെ തുടര്‍ന്നാണ് നടപടി. ആശുപത്രി ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിടുണ്ട്. തിരുവനന്തപുരത്ത് പൂന്തുറയില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. നിരീക്ഷണം ലംഘിക്കുന്നവരെ പിടികൂടാന്‍ കമാന്റോകളെ വിന്യസിപ്പിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. ഇന്നലെ മാത്രം ഇവിടെ 54 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 47 പേര്‍ക്കും സമ്പര്‍ക്കമാണ് അസുഖകാരണം. 346 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്.158 പേര്‍ ചികിത്സയിലുണ്ട്. അഞ്ച് കോവിഡ് മരണമാണ് ജില്ലയിലുണ്ടായത്.