ജമ്മുകശ്മീരില്‍ പാക് വെടിവെപ്പും ഷെല്ലാക്രമണവും; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മുകശ്മീരില്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏതാനും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ചിലാണ് ആക്രമണം. അതിര്‍ത്തി ലംഘിച്ചെത്തിയ പാക് സൈനികരാണ് വെടിയുതിര്‍ത്തതെന്നാണ് ഇന്ത്യയുടെ പ്രതിരോധ വക്താക്കള്‍ അറിയിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. യന്ത്രത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു അക്രമണമെന്നാണ് വിവരം. പാകിസ്താന് ഉചിതമായ മറുപടി നല്‍കുമെന്നും ഇന്ത്യന്‍ പ്രതിരോധ സൈനിക വക്താക്കള്‍ അറിയിച്ചു. റെഷം ബി (65) മുഹമ്മദ് അസം,ഹകം ബി ,മുഹമ്മദ് ഷെരീഫ്  എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ റെഷം ബിയെയും ഹകം ബിയെയും പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല്‍പ്പത്തിയഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള ആക്രമണമാണ് ഇവര്‍ നടത്തിയത്.
 

Latest News