Sorry, you need to enable JavaScript to visit this website.

ആശങ്ക ഒഴിയാതെ ലോകം; 24 മണിക്കൂറില്‍ 1.86 ലക്ഷം പേര്‍ക്ക് കോവിഡ്

വാഷിംഗ്ടണ്‍- വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  അമേരിക്കയില്‍ 45,000 പേര്‍ക്കും ബ്രസീലില്‍ 43,000 പേര്‍ക്കും ഇന്ത്യയില്‍ 24,000 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,19,18,527 ആയും  വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,45,255 ആയും വർധിച്ചു.  68,35,855 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ : അമേരിക്ക 30,84,731, ബ്രസീല്‍ 16,68,589, ഇന്ത്യ 7,43,481, റഷ്യ 6,94,230, പെറു 3,09,278, ചിലി 3,01,019, സ്‌പെയിന്‍ 2,99,210, ബ്രിട്ടന്‍ 2,86,349, മെക്‌സിക്കോ 2,61,750, ഇറാന്‍ 2,45,688.

മരണസംഖ്യ:  അമേരിക്ക 133,794, ബ്രസീല്‍ 66,741, ഇന്ത്യ 20,653, റഷ്യ 10,494, പെറു 10,952, ചിലി 6,434, സ്‌പെയിന്‍ 28,392, ബ്രിട്ടന്‍ 44,391, മെക്‌സിക്കോ 31,119, ഇറാന്‍ 11,931.

ഇറ്റലി2,41,956, പാക്കിസ്ഥാന്‍2,34,509, സൗദി അറേബ്യ2,17,108, ദക്ഷിണാഫ്രിക്ക2,15,855, തുര്‍ക്കി2,07,897 എന്നീ രാജ്യങ്ങളില്‍ രണ്ട് ലക്ഷത്തിലേറെയും  ജര്‍മനി, ഫ്രാന്‍സ്, ബംഗ്ലാദേശ്, കാനഡ,കൊളംബിയ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലേറെയും പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

 

Latest News