ന്യൂദൽഹി- കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും പഠനം തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിൽ ഈവർഷം സി.ബി.എസ്.ഇ ഒമ്പതു മുതൽ 12 വരെ ക്ലാസുകൾക്കുള്ള സിലബസ് 30 ശതമാനം കുറച്ചു. അടിസ്ഥാന ആശയങ്ങൾ നിലനിർത്തിയാണ് സിലബസ് കുറയ്ക്കുന്നതെന്ന് മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. ഉദാഹരണത്തിന് 11ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ഭരണഘടനയിലെ ഫെഡറലിസത്തെക്കുറിച്ച് പഠിക്കേണ്ടതില്ല. പൗരത്വം, മതേതരത്വം, ദേശീയത എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. വിശദാംശങ്ങൾ സി.ബി.എസ്.ഇ വെബ്‌സൈറ്റിൽ ലഭ്യമാണ്.