റിയാദ് - കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയില്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ദുൽഹജ് ഒന്നു (ജൂലൈ 22) മുതൽ പുനരാരംഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങൾക്ക് കാലാവധിയുള്ള ഇൻഷുറൻസുണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ട്രാഫിക് നിയമം പാലിച്ചിട്ടുണ്ടെന്ന് ഇതിനു മുമ്പായി ഉടമകൾ ഉറപ്പുവരുത്തണം.
വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏതാനും സേവനങ്ങൾ നിർത്തിവെക്കാൻ ഇടയാക്കിയ അസാധാരണ സാഹചര്യങ്ങൾ ഇല്ലാതാവുകയും സ്ഥിതിഗതികൾ സാധാരണ നിലയിലാവുകയും ചെയ്ത കാര്യം കണക്കിലെടുത്താണ് വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പുനരാരംഭിക്കുന്നത്. വാഹന രജിസ്‌ട്രേഷൻ നടപടികളെ ഇൻഷുറൻസുമായി ബന്ധിപ്പിക്കുന്ന നടപടികൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്റർ പൂർത്തിയാക്കിയിട്ടുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.