Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഫ്രിക്കയില്‍നിന്നുള്ള പ്രവാസികള്‍ നാളെയെത്തും

നെടുമ്പാശ്ശേരി- ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, കോംഗോ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളുമായി വിമാനങ്ങള്‍ ബുധനാഴ്ച നെടുമ്പാശ്ശേരിയിലെത്തും. അന്താരാഷ്ട്ര ടെര്‍മിനലില്‍ അഞ്ച് വിമാനങ്ങള്‍ മാത്രമാണ് നെടുമ്പാശ്ശേരിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 920 പ്രവാസികളാണ് ഈ വിമാനങ്ങളില്‍ എത്തിച്ചേരുന്നത്. കോംഗോയില്‍നിന്നു പുറപ്പെടുന്ന എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം രാവിലെ 6.35 നാണ് നെടുമ്പാശ്ശേരിയിലെത്തുന്നത്. കെനിയയിലെ നൈറോബിയില്‍നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാവിലെ 7.30 ന് എത്തിച്ചേരും. മസ്‌ക്കത്തില്‍നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിട്ട് 5.25, ദമാമില്‍നിന്നു ഗോഎയര്‍ 6 മണി, ദുബായില്‍നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാത്രി 11.55 എന്നീ സമയങ്ങളിലാണ് എത്തിച്ചേരുന്നത്.
ജിദ്ദയില്‍നിന്നു ഷെഡ്യൂള്‍ ചെയ്തിരുന്ന സൗദി എയര്‍ലൈന്‍സും ദോഹയില്‍നിന്നു ഷെഡ്യൂള്‍ ചെയ്തിരുന്ന ഗോ എയറും ഓരോ സര്‍വീസുകള്‍ റദ്ദാക്കി.  

 

 

Latest News