Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്: പ്രവാസി വ്യവസായി ജുബൈലിൽ മരിച്ചു

ജുബൈൽ- പ്രമുഖ പ്രവാസി വ്യവസായി തൃശൂർ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ  പ്രേമരാജൻ  (65) കോവിഡ് ബാധിച്ചു ജുബൈലിൽ മരിച്ചു. ഇന്ന് രാവിലെ ജുബൈൽ മുവാസാത് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 37 വർഷമായി  പ്രവാസിയായ ഇദ്ദേഹം ജുബൈൽ ആസ്ഥാനമായി സ്വന്തമായി ഹോട്ടൽ നടത്തി വരികയായിരുന്നു. ജുബൈലിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതനായ ഇദ്ദേഹത്തിനു വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്. ജുബൈലിലെ സാമൂഹിക രംഗങ്ങളിൽ ഏറെ പരിചിതനായ ഇദ്ദേഹത്തിന്റെ സൂപ്പർമാർക്കറ്റ് നിലകൊള്ളുന്ന പ്രദേശത്തിന് രാജൻ ഗല്ലി എന്നാണ് മലയാളി സമൂഹം നാമകരണം ചെയ്തിരിക്കുന്നത്. ജുബൈലിലെ പ്രവാസികൾക്ക് ഞെട്ടലുണ്ടാക്കി. കഴിഞ്ഞ ഒരാഴ്ച മുമ്പ്  പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. റീഗൽ എന്ന പേരിൽ റെസ്റ്റാറാന്റ് നടത്തി വന്നിരുന്ന പ്രേമരാജൻ രണ്ടു വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയതായിരുന്നു. മക്കളോടൊപ്പം താമസിക്കുന്നതിനുവേണ്ടി വീണ്ടും കുടുംബസമേതം മരുമക്കളോടോപ്പം തിരിച്ചു വന്നതായിരുന്നു. ഭാര്യ ലളിത, മക്കളായ പ്രണിൽ, പ്രജിൽ, മിജിൽ എന്നിവരും അവരുടെ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു ജുബൈലിൽ.

 

Latest News