തിരുവനന്തപുരം- സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എം. ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന സ്ഥാനത്ത്‌നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നീക്കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി പദവിയിൽനിന്ന് ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷ നൽകിയിരുന്നു. വൈ. മുഹമ്മദ് സഫീറുള്ളക്കാണ് ഐ.ടി സെക്രട്ടറിയുടെ ചുമതല നൽകിയത്.