Sorry, you need to enable JavaScript to visit this website.

ജിസാന് സമീപം വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു

ജിസാൻ പ്രവിശ്യയിൽ പെട്ട അൽദർബിലെ അൽശഖീഖിൽ വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും തീ പടർന്നുപിടിച്ചപ്പോൾ.

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽദർബിലെ അൽശഖീഖിൽ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പഞ്ചർ കടയിലാണ് ആദ്യം തീ പടർന്നുപിടിച്ചത്. വൈകാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കും പ്രദേശത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല.
 

Latest News