Sorry, you need to enable JavaScript to visit this website.

കോവിഡ്; ചാത്തന്നൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ-കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് ചികിൽസയിലായിരുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ ( അനിയൻ കുഞ്ഞ് 52) നിര്യാതനായി. പത്ത് നാൾ വെന്റിലേറ്ററായിരുന്നു. ഹൃദ്രോഗബാധ കൂടിയുണ്ടായതോടെ ഇന്നലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ജിദ്ദ അൽസുരായ കാർപെറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ സുനു തോമസ്. മക്കൾ: ജൂലി തോമസ്, ജൂബി തോമസ്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

 

Latest News