ഫ്രാങ്കോയ്ക്ക് തിരിച്ചടി, വിചാരണ നേരിടണം-ഹൈക്കോടതി

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തനിക്കെതിരായ വിചാരണ ഒഴിവാക്കണമെന്ന  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി തള്ളി. വിചാരണ നടത്താൻ ആവശ്യമായ തെളിവുകളുണ്ടെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

2018 ജൂൺ 26നാണു കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു.

 

Latest News