ന്യൂദല്‍ഹി- കോവിഡ് പോസിറ്റീവ് ബാധിച്ചതിനു പിന്നാലെ ആശുപത്രിയില്‍നിന്ന് ചാടി മരിച്ച മാധ്യമ പ്രവര്ത്തകന് മരിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി വാട്സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
ദൈനിക ഭാസ്കര്‍ ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 37 കാരന് തരുണ്‍ സിസോദിയയാണ് എയിംസ് ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് ചാടി മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന് സൃഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുഖമില്ലെന്നും മരണം സംഭവിക്കാമെന്നുമാണ് ജേണലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശം.
തരുണ്‍ സിസോദിയയുടെ മരണത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന് എയിംസ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.






