സ്വര്‍ണത്തിളക്കത്തോടെ മുന്നോട്ട്- പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം- സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിലായതതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ഫേയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ചത്. പിന്നീട് കുറിപ്പ് ഫേസ് ബുക്കില്‍നിന്ന് നീക്കി.

'സ്വര്‍ണം പ്രവാസിനാട്ടില്‍നിന്നും വരണം.
പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല!
സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്! ജേക്കബ് തോമസ്' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന ആരോപണംകൂടി പരോക്ഷമായി ഉന്നയിച്ചുകൊണ്ടാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്.

 

Latest News