ചൊവ്വാഴ്ച കൊച്ചിയിലെത്തുന്നത് 2500 പ്രവാസികള്‍

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മാത്രം പതിനൊന്ന് വിമാനങ്ങളിലായി മലയാളികളായ 2434 പ്രവാസികള്‍ ചൊവ്വാഴ്ച നാട്ടിലെത്തും. അബുദാബി, ദമാം, കുവൈത്ത്, ദുബായ്, സിംഗപ്പൂര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളാണ് നാട്ടിലെത്തുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ്, ഫ്‌ളൈ ദുബായി, കുവൈത്ത് എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍, എമിറൈറ്റ്‌സ് എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളാണ് പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ട് വിമാനങ്ങളിലായി 1780 പ്രവാസികളാണ് എത്തിയത്.

 

Latest News