Sorry, you need to enable JavaScript to visit this website.

സമൂഹ വ്യാപനമെന്ന് ഭീതി; ചെർക്കളയിൽ കനത്ത ജാഗ്രത 

കാസർകോട്- ചെർക്കളയിലെ പച്ചക്കറി കടയിലെ ജീവനക്കാരായിരുന്ന മുളിയാറിലെ സഹോദരങ്ങൾക്കും ചട്ടഞ്ചാലിലെ പച്ചക്കറി കടയിലെ മധൂർ സ്വദേശിയായഒരു ജീവനക്കാരനുംമഞ്ചേശ്വരത്തെയും മീഞ്ചയിലെയും സമൂഹ അടുക്കളയിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും മൂന്ന് ലാബ്ടെക്നീഷ്യന്മാർക്കുംകോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള സാഹചര്യം ആശങ്കാജനകമാണെന്ന് ആരോഗ്യവകുപ്പ്വിലയിരുത്തുന്നു.
സമൂഹവ്യാപനസാധ്യത തള്ളാനും അധികൃതർ തയാറായിട്ടില്ല. ചെർക്കള ടൗണും പരിസരവുംഅടച്ചിട്ടതിന് പിന്നാലെ ചട്ടഞ്ചാൽ, പൊയിനാച്ചി, ബെണ്ടിച്ചാൽ ഉൾപ്പെടെയുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അഞ്ചു വാർഡുകൾ ഒരാഴ്ച അടച്ചിട്ടു. ചട്ടഞ്ചാലിലെ പച്ചക്കറി കട ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തെക്കിൽ വില്ലേജിന്റെ മുഴുവൻ ഭാഗവും അടച്ചിടേണ്ടി വന്നത്.മംഗളൂരുവിൽ പോയി വാഹനത്തിൽ പച്ചക്കറി കൊണ്ടുവന്ന് ചെർക്കള പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ വെച്ച് വിൽപനനടത്തി വരുന്ന ജീവനക്കാർക്കാണ് കോവിഡ് പിടിപെട്ടത്. മംഗളൂരുവിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്ന് കരുതുന്നുണ്ടെങ്കിലും രോഗം ബാധിച്ച യുവാക്കളുടെ സമ്പർക്ക പട്ടിക വളരെ വലുതായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കടയിൽ നിന്ന് പച്ചക്കറികൾ വാങ്ങിയവരും അതുമായി വാഹനങ്ങളിൽ യാത്ര ചെയ്തതിനാൽ കൂടെയുണ്ടായിരുന്നവരും നിരീക്ഷണത്തിൽ പോകേണ്ടുന്ന സാഹചര്യമാണ് കാസർകോട്ടുള്ളത്.ഞായറാഴ്ച സമ്പർക്കംവഴി ഏഴ് പേർക്ക് ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് അതീവ ഗൗരവമുള്ളതാണെന്ന് ആരോഗ്യവകുപ്പും പോലീസും പറയുന്നു.വൊർക്കാടിയിലെ ലാബ് ടെക്നീഷ്യന്മാർക്ക് രോഗം ബാധിച്ചതുംഗുരുതര സ്ഥിതിവിശേഷമാണുണ്ടാക്കുന്നത്. ഇതിൽ ഒരു യുവതി ഒരു ദിവസം സ്വന്തം വീട്ടിലും അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലും കഴിഞ്ഞതിനാൽ രണ്ടു വീട്ടുകാരും നിരീക്ഷണത്തിൽ പോയി.സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ ശക്തമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാസർകോട് ക്യാമ്പ് ചെയ്യുന്നറവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ജനപ്രതിനിധികളുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്തത്. ജില്ലയിലെ എം.പി, എം.എൽ.എമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭ ചെയർമാന്മാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും യോഗത്തിൽ പങ്കെടുക്കണമെന്ന്ജില്ലാ കലക്ടർ ഡോ. ഡി.സജിത്ബാബു അറിയിച്ചത് പ്രകാരം ഇവരെല്ലാവരും യോഗത്തിനെത്തിയിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചവരുടെറൂട്ട് മാപ്പ് അടക്കം തയാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. എന്നാലിതും ശ്രമകരമാണെന്ന് പറയുന്നു.
 

Latest News