Sorry, you need to enable JavaScript to visit this website.
Wednesday , August   12, 2020
Wednesday , August   12, 2020

സൗദിയിൽ നിന്നെത്തിയ യുവാവിന് കോവിഡ്; ഭാര്യക്ക് നെഗറ്റീവ്

കോട്ടയം- സൗദിയിൽ നിന്നെത്തിയ യുവാവിന് കോവിഡ്. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ്. സൗദിയിൽ നിന്നെത്തിയ പാമ്പാടി സ്വദേശിക്ക് രോഗമുക്തി. ജില്ലയിൽ ആറു പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ ഗൾഫിൽ നിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ജില്ലയിൽ 11 പേർ രോഗമുക്തരായി. 109 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 
രോഗം സ്ഥിരീകരിച്ചവർ: ജൂൺ 14ന് ദൽഹിയിൽനിന്ന് വിമാനത്തിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശിനി(28), രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ ടാക്സിയിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് പത്തനംതിട്ടയിൽ ജൂൺ 30ന് രോഗം സ്ഥിരീകരിച്ചിരുന്നു. 
ദൽഹിയിൽ നിന്നും ട്രെയിനിൽ ജൂൺ 23ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(44)ക്കും മകനും (13)രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽനിന്നും  സ്വകാര്യ ബസിൽ ജൂൺ 18ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി(32). യാത്രയിൽ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സൗദി അറേബ്യയിൽനിന്നും ജൂൺ 20ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 
ദുബായിൽ നിന്നും ജൂൺ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി(33). തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കുള്ള ടാക്സിയിൽ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 

Latest News