Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

വിദേശികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് സാമ

റിയാദ് - തങ്ങളുടെ തൊഴിലിന് നിരക്കുന്നതിനേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തുന്ന വിദേശ തൊഴിലാളികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണ്. ഉപയോക്താക്കളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾ തുടർച്ചയായി കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സാമ പറഞ്ഞു.
തങ്ങൾ ഏർപ്പെട്ട തൊഴിലുകൾക്ക് രാജ്യത്ത് പൊതുവിൽ നിലവിലുള്ള വേതനത്തെക്കാൾ കൂടിയ നിലക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ രാജ്യത്തെ ബാങ്കുകൾക്ക് സാമ നിർദേശം നൽകി എന്ന് സാമൂഹികമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് വിശദീകരണം നൽകിയത്.

 

Latest News