കാസര്‍കോട്- അധോലോക നായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള ആയുധ കടത്ത് കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നല്‍കിയ ശുപാര്‍ശക്ക്ഡി.ജി.പി ലോകനാഥ് ബെഹ്റ അനുമതി നല്‍കി. കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാലിയ റഫീഖില്‍നിന്ന് 2013 ല്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്ത കേസാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്.
രവി പൂജാരിക്ക് കേസുമായി ബന്ധമുണ്ടെന്ന് കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്ക്ലഭിച്ച സാഹചര്യത്തിലാണ് പുതിയ അന്വേഷണം തുടങ്ങുന്നത്. ലോക്ക്ഡൗണിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്പിടിയിലായ രവിപൂജാരിയെ കര്‍ണാടക പൊലീസിന്റെ അനുമതിയോടെബംഗളുരുവില്‍ എത്തി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം കാസര്‍കോട് സന്ദര്‍ശിച്ചു. ആ സമയം കേസ് അന്വേഷിച്ചകീഴുദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും കേസ് ഫയലുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കേസ് വിശദമായി പഠിച്ചതിന് ശേഷമാണ് പുനരന്വേഷണത്തിന് ഡി.ജി.പിയുടെ അനുമതി തേടിയത്.






