തിരുവനന്തപുരം- സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുകയാണ്. സ്വർണക്കടത്തുകാരെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കം നടത്തി. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കോടികളുടെ അഴിമതിയാണ് സ്വർണക്കടത്തിലൂടെ നടന്നത്. ഗൗരവ സ്വഭാവമുള്ള കേസാണിത്. െ്രെകംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങനെ ഐ.ടി വകുപ്പിൽ ജോലിക്ക് കയറിയെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് എന്താണിതിൽ പങ്കെന്നും തെളിയണം. ഈ കേസിൽ ഇനിയും ചുരുളുകൾ അഴിയാനുണ്ട്. സ്വർണക്കടത്തിൽ ആരോപണ വിധേയയായ വനിതയെ ഐടി വകുപ്പിൽ നിയമിച്ചതിൽ െ്രെപസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന് എന്താണ് ബന്ധമെന്നുള്ളത് പുറത്തു വരണമെന്നും ചെന്നിത്തല പറഞ്ഞു.