ക്വാറന്റൈിൽ കഴിയുന്നതിനിടെ പ്രവാസി പുറത്തിറങ്ങി; പോലീസ് ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട- വിദേശത്ത്‌നിന്നെത്തി  ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയയാളെ പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാൾ മൂന്നു ദിവസം മുൻപ് ദുബായിൽ നിന്നെത്തിയതാണ്. മാസ്‌ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദുബായിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും ഇയാൾ വ്യക്തമാക്കിയത്. ഇതോടെ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കുതറി ഓടി. കൂടുതൽ പോലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Latest News