ഇത് ഉത്തരക്കടലാസ് തപ്പുന്നതല്ല, പ്ലസ് ടു ജലീലിന്റെ വകുപ്പുമല്ല; സർക്കാറിനെ ട്രോളി ബൽറാം

പാലക്കാട്- ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ മുട്ടറ സ്‌കൂളിലെ വിദ്യാർഥികളുടെ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ട്രോളി വി.ടി ബൽറാം എം.എൽ.എ. കെ.ടി ജലീൽ ഭാരതപ്പുഴയിൽ നടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് ബൽറാം ട്രോളിയത്.

കോൺഗ്രസുകാരെ, 2017 ൽ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കണ്ടറി ജലീലിന്റെ വകുപ്പല്ല, രവീന്ദ്രനാഥിന്റേതാണ്. ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കൊല്ലം മുട്ടറ സ്‌കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസാണ് കാണാതായത്. പരീക്ഷാഫലം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.

 

Latest News