ഹാവാഡ് ഭാവിയില്‍ നടത്തുന്ന പഠനങ്ങള്‍ ഈ  തോല്‍വിയെ കുറിച്ച്; മോഡിയെ പരിഹസിച്ച് രാഹുല്‍

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തോല്‍വികളെ കുറിച്ച് ഹാവാഡ് ബിസിനസ് സ്‌കൂള്‍ ഭാവിയില്‍ നടത്തുന്ന പഠനങ്ങള്‍ എന്ന തലക്കെട്ടോടെ മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം. കോവിഡ് 19, നോട്ടുനിരോധനം, ജി.എസ്.ടി. നടപ്പാക്കിയത് എന്നീ മൂന്ന് കാര്യങ്ങളാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. ട്വീറ്റിനൊപ്പം പല സമയങ്ങളിലായി പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍ യോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കോവിഡിനെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസമാണ് വേണ്ടതെന്നും മോഡി പറയുന്നത് വീഡിയോയില്‍ കാണാം.
 

Latest News