Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

എസ്‌ക്രോസുമായി സുസൂക്കി

ടോയോട്ടയുടെ റാവ് 4 അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ഏറ്റവും വലിയ എസ്.യു.വിയായ എസ്‌ക്രോസ് അവതരിപ്പിച്ച് സുസൂക്കി. ടോയോട്ട സുസൂക്കി കൊളാബറേഷന്റെ ഭാഗമായാണ് എസ്‌ക്രോസ്സിനെ സുസൂക്കി വിപണിയിൽ എത്തിച്ചത്. ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നത് വ്യക്തമല്ല. ഇന്ത്യയിൽ ഇരു കമ്പനികളൂടെയും കൊളാബറേഷന്റെ ഭാഗമായി മരുതി സുസൂക്കിയുടെ ബലേനോയെ ഗ്ലാൻസ എന്ന പേരിൽ ടോയോട്ട വിപണിയിൽ എത്തിച്ചിരുന്നു. സുസൂക്കിയുടെ ബ്രെസ്സ അർബർ ക്രൂസർ എന്ന പേരിൽ വിപണിയിലെത്താൻ തയാറെടുക്കുകയാണ്. പ്ലഗ്ഇൻ ഹൈബ്രിഡ് എസ്.യു.വി ആയാണ് എസ്‌ക്രോസ്സ് എത്തുന്നത്. ടൊയോട്ട റാവ് 4 അടിസ്ഥാനമാക്കി എങ്കിലും ഡിസൈനിൽ സുസുക്കിയുടെ ശൈലി കൊണ്ടുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പുതിയ സ്വിഫ്റ്റിലേതിന് സമാനമായ ഹെക്‌സഗണൽ ഗ്രിൽ, റാവ് ഫോറിൽനിന്നും കൂടുതൽ കോംപാക്ടായ ഹെഡ് ലാമ്പുകൾ എന്നിവയാണ് മുൻപിലുള്ള പ്രധാന കാഴ്ച. ഗ്രില്ലിന്റെ വലിപ്പത്തിലും ഡിസൈനിലുമുള്ള വ്യത്യാസം റാവ് 4 ൽ നിന്നും എസ്‌ക്രോസ്സിനെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കുന്നു.
 

Latest News