Sorry, you need to enable JavaScript to visit this website.

കൂടുതൽ ഉൽപന്നങ്ങളുമായി റിയൽമി; എക്‌സ്3 സീരീസ്, ഇയർ ബഡ്‌സ്, ബാക്ക്പാക്ക് വിപണിയിൽ 

റിയൽമിയുടെ പുതിയ 4ജി സ്മാർട്ട് ഫോൺ സീരീസായ എക്‌സ്3, എക്‌സ്3 സൂപ്പർ സൂം എന്നിവ വിപണിയിൽ. ഇതോടൊപ്പം പുതിയ ഉൽപന്നങ്ങളായ റിയൽമി ബഡ്‌സ്‌ക്യൂ, റിയൽമി അഡ്വഞ്ചർ ബാക്ക്പാക്ക് എന്നിവയും പുറത്തിറക്കി. 7 എൻ.എം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ മൊബൈൽ പ്ലാറ്റ്‌ഫോമിൽ 8-കോർ ക്രിയൊ സി.പി.യു, അഡ്രിനൊ 640 ജി.പി.യു എന്നിവ സമന്വയിപ്പിച്ചതാണ് എക്‌സ്3. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റോടെ 120 ഹെഡ്‌സ് അൾട്രാ സ്മൂത്ത് 6.6 ഇഞ്ച് എൽ.സി.ഡി ഡിസ്‌പ്ലേ, കൃത്രിമബുദ്ധി ഉപയോഗിച്ച് അൾട്രാ ലോംഗ്് എക്‌സ്‌പോഷറോടെ അവതരിപ്പിക്കുന്ന സ്റ്റാറി മോഡ് ക്യാമറ, രാത്രിയിൽ ചിത്രങ്ങൾ പകർത്തുന്നതിന് സൂപ്പർ നൈറ്റ്‌സ്‌കെയ്പ് 4.0 തുടങ്ങിയവയും റിയൽമി എക്‌സ്3യുടെ പ്രത്യേകതകളാണ്. 8ജി.ബി+128ജി.ബിക്ക് 25,999 രൂപയും 6ജി.ബി+128 ജി.ബിക്ക് 24,999 രൂപയുമാണു വില. 


64 എം.പി മെയിൻ ക്യാമറ, 8 എം.പി 5 പെരിസ്‌കോപ്പ് ടെലിഫോട്ടൊ ലെൻസ്, 8 എം.പി 119 ഡിഗ്രി അൾട്രാ വൈഡ് ആങ്ക്ൾ 2 എംപി മാക്രൊ ലൈൻസ് തുടങ്ങിയവയാണ് റിയൽമി എക്‌സ്3 സൂപ്പർസൂമിന്റെ പ്രത്യേകതകൾ. 5എക്‌സ് പെരിസ്‌കോപ്പ് സൂം ലൈൻസാണ് റിയൽമി എക്‌സ്3 സൂപ്പർസൂമിന്റെ ഏറ്റവും വലിയ പ്രത്യേകത. 16 എം.എം മുതൽ 24 124 എം.എം വരെ ഫോക്കൽ ലെങ്ത് നൽകുന്ന എക്‌സ്ട്രാ വൈഡ് ആംഗ്ൾ ലെൻസും പ്രൈമറി ക്യാമറയും റിയൽമി സൂപ്പർ സൂമിനുണ്ട്. 8 ജി.ബി+128 ജി.ബിക്ക് 27,999 രൂപയും 12 ജി.ബി+256 ജി.ബിക്ക് 32,999 രൂപയുമാണു വില. 


10 എം.എം ഡൈനാമിക് ബൂസ്റ്റ് ഡ്രൈവർ, 119 എം.എസ് സൂപ്പർ-ലൊ ലാറ്റൻസി ഗെയിമിങ് മോഡ്, 20 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവർ, 119 എം.എസ് സൂപ്പർ-ലൊ ലാറ്റൻസി ഗെയിമിങ് മോഡ്, 20 മണിക്കൂർ ബാറ്ററി ആയുസ്സ് തുടങ്ങിയവയാണ് ഇൻഇയർ വയർലൈസ് റിയൽമി ബഡ്‌സ്‌ക്യൂവിന്റെ പ്രത്യേകതകൾ. മികച്ച ഡിസൈനിംഗും സ്മാർട്ട് സവിശേഷതകളുമുള്ള മൾട്ടി പർപ്പസ് അഡ്വെഞ്ചർ ബാക്ക്പാക്കാണ് റിയൽമി വിപണിയിലിറക്കുന്ന പുതിയ ഇനം. 1499 രൂപയ്ക്ക് റിയൽമി.കോം, ഫ്‌ളിപ്കാർട്ട്, ആമസോൺ എന്നിവിടങ്ങളിൽ ലഭ്യമാണ്.

Latest News